
തൃശൂർ: കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച ദക്ഷിണമേഖല അമേച്വർ നാടകമത്സരത്തിൽ നിന്നും മാക്ബത്ത്: ദി ലാസ്റ്റ് ഷോ, മാടൻമോക്ഷം എന്നീ നാടകങ്ങൾ സംസ്ഥാന അമേച്വർ നാടകമത്സരത്തിലേക്ക് യോഗ്യത നേടി. ഹസിം അമരവിള രചനയും സംവിധാനവും നിർവഹിച്ച് തിരുവനന്തപുരം കനൽ സാംസ്‌കാരിക വേദി അവതരിപ്പിച്ച നാടകമാണിത്. രാജ്‌മോഹൻ നീലേശ്വരം രചനയും ജോബ് മഠത്തിൽ സംവിധാനവും നിർവഹിച്ച് ആലപ്പുഴയിലെ മരുതം തിയേറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച നാടകമാണ് മാടൻമോക്ഷം. ഡോ.ജെയിംസ് പോൾ, ബാബു കുരുവിള,കെ.എ. നന്ദജൻ ജൂറിയാണ് തെരഞ്ഞെടുത്തത്. 16 മുതൽ 21 വരെ നടക്കുന്ന സംസ്ഥാനതല അമേച്വർ നാടകമത്സരത്തിൽ ഈ നാടകങ്ങൾ മാറ്റുരയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |