ചാലക്കുടി: മലയാളികളുടെ ജീവിത നിലവാരം ഉയർത്തിയതിൽ അറബി ഭാഷയ്ക്ക് വലിയ പങ്കാണുള്ളതെന്ന് സനീഷ്കുമാർ ജോസഫ് എം.എൽ.എ.കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തൃശൂർ റവന്യൂ ജില്ലാ സമ്മേളനം അതിരപ്പിള്ളി റസിഡൻസിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ.സാദിഖ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ നൗഷാദ് മണ്ണിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന യാത്രഅയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. പി.എച്ച്.മുസ്തഫ, കെ.സുബൈദ, കെ.ഐ.സീനത്ത്, എം.കെ.സലാഹുദ്ദീൻ, മുഹമ്മദ് അനീസ്, ടി.എച്ച്.അൻസാർ,എം.എ.ഫൈസൽ, ഇ.എം.ആരിഫ,പി.പി.ജമാൽ,എം.എൻ .നസീം, അദീബ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |