SignIn
Kerala Kaumudi Online
Saturday, 24 October 2026 3.45 PM IST

സർവോദയ ദിനം ആചരിച്ചു

photo

തൃശൂർ: മഹാത്മാഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പന്ത്രണ്ടിന് സർവോദയ ദിനമായി ഗാന്ധി മാർഗ സംഘടനകൾ ആചരിച്ചു. നെടുപുഴ കസ്തൂർബാ കേന്ദ്രത്തിൽ പുഷ്പാർച്ചന, ചർച്ച എന്നിവ നടന്നു. ഗാന്ധിജിയുടെ പ്രഥമ തൃശൂർ സന്ദർശനത്തിന്റെ നൂറാം വാർഷികത്തിൽ ജില്ലയിലെ 100 ലൈബ്രറികൾക്ക് സർവോദയ ഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കസ്തൂർബ ഗാന്ധി സ്മാരക വനിത ലൈബ്രറിയിലേക്ക് സർവോദയ പുസ്തകങ്ങൾ സമ്മാനിച്ചു. ചർച്ച സംഗമം സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.എസ്.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പി. രാജേന്ദ്രൻ, വി.ഐ. ജോൺസൺ, പി. സുധാകുമാരി, ഡേവിസ് കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL