
മാള: കുരുവിലശ്ശേരി ആർ.വി.എൽ.പി സ്കൂൾ വാർഷികവും യാത്രഅയപ്പ് സമ്മേളനവും പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ നബീസ ജലീൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ സിനി ബെന്നി
ചടങ്ങിൽ അദ്ധ്യക്ഷയായി. ബി.പി.സി. ഡോ.പി. ലിജു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ലിസി സേവ്യർ, അമ്പിളി സജീവ് എന്നിവർ സമ്മാന വിതരണം നടത്തി. ജോലിയിൽനിന്ന് വിരമിക്കുന്ന ബിന്ദു ടീച്ചർക്ക്
ഉപഹാരം നൽകി. മാർഗരറ്റ്, അമൃത അലക്സ്, ബിന്ദു,കെ.വി.വേദിക, ദിവ്യ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |