SignIn
Kerala Kaumudi Online
Thursday, 22 October 2026 5.12 PM IST

സംസ്ഥാന സമ്മേളനവും സമരപ്രഖ്യാപനവും

fish-merchants

തൃശൂർ: ആൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെയും സമരപ്രഖ്യാപനത്തിന്റെയും പതാക ദിനം ആചരിച്ചു. തൃശൂരിൽ പ്രസിഡന്റ് സി.എം. ഷാഫി പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ പി.എ. ഹസൻ, വി.വി അനിൽ, പി.എച്ച് റഹീം, എ.വി. യൂജിൻ, എൻ.എ. ജലീൽ, എം.കെ ആന്റണി എന്നിവർ പങ്കെടുത്തു. 23ന് തൃശൂരിലാണ് സംസ്ഥാന സമ്മേളനവും സമരപ്രഖ്യാപനവും. കാൽഡിയൻ സെന്ററിൽ രാവിലെ 10ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും. തൃശൂർ മേയർ എം.കെ. വർഗീസ്, എം.എൽ.എമാരായ എൻ.കെ. അക്ബർ, ടി.ജെ. സനീഷ്‌കുമാർ ജോസഫ്, എ.കെ.എം. അഷറഫ്, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് ഗസാലി തുടങ്ങിയവരും പങ്കെടുക്കും.

കാപ്

ആൾ കേരള ഫിഷ് മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെയും സമരപ്രഖ്യാപനത്തിന്റെയും പതാക ദിനാചരണം തൃശൂർ ശക്തൻ മത്സ്യമാർക്കറ്റിൽ സംസ്ഥാന പ്രസിഡന്റ് സി.എം. ഷാഫി ഉദ്ഘാടനം ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL