തിരുവനന്തപുരം:യു.പി.ഐ ഇടപാടുകൾക്ക് കേന്ദ്രസർക്കാർ ചാർജ് ഏർപ്പെടുത്തിയതിനെതിരേ കേരള വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാനകമ്മിറ്റി ലോക്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി . ആശാൻ സ്ക്വയറിൽ നിന്നാരംഭിച്ച മാർച്ച് ലോക്ഭവന് സമീപം ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു.ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.
വ്യാപാരികളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാറിന്റെ സംഘടിതമായ യു.പി.ഐ കൊള്ള മൾട്ടി നാഷണൽ കമ്പനികളെ ഉപയാഗിച്ചാണ് നടപ്പാക്കുന്നതെന്ന് ഡീൻ പറഞ്ഞു. യു.പി.ഐ ഇടപാടിൽ നിന്ന് വ്യാപാരികൾ പരമാവധി വിട്ടുനിൽക്കുമെന്നും നടപടിക്കെതിരെ ഏതറ്റം വരെയും സമരം ചെയ്യുമെന്നും അദ്ധ്യക്ഷനായിരുന്ന സംസ്ഥാന പ്രസിഡൻ്റ് രാജുഅപ്സര പറഞ്ഞു.
കുഞ്ഞാവുഹാജി, എസ്.ദേവരാജൻ, എ.ജെ ഷാജഹാൻ, ദേവസ്യ മേച്ചേരി, അബ്ദുൾഹമീദ്, ധനേഷ്കൃഷ്ണ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |