
തൃശൂർ: മണൽ ഖനനം നടത്തി കടലിനെ കൊല്ലരുത് എന്ന മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടിയുടെ കടൽ സംരക്ഷണ യാത്രയും പ്രക്ഷോഭ സംഗമവും ഇന്ന് ചാവക്കാട് നടക്കും. കേരളം, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ മേഖലകളിലെ കടലിൽ നിന്ന് മണലും ധാതുക്കളും ഖനനം ചെയ്യാൻ കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ പദ്ധതിക്കായി സ്വകാര്യ കമ്പനികളിൽ നിന്ന് സർക്കാർ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. വൈകീട്ട് 4.30ന് ബ്ലാങ്ങാട് ബീച്ചിൽ കടലിൽ ഇറങ്ങി നിന്ന് മനുഷ്യച്ചങ്ങല തീർക്കും. ചാവക്കാട് സെന്ററിലേക്ക് കടൽ സംരക്ഷണ യാത്രയും വസന്തം കോർണറിൽ പ്രക്ഷോഭ സംഗമവും നടത്തും. സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി സംഗമം ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |