SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

അടുപ്പുകൂട്ടി സമരം ഉദ്ഘാടനം

intuc

തൃശൂർ: ആശാവർക്കർമാർക്ക് മൂന്ന് മാസമായി ശമ്പളം നിഷേധിക്കുന്ന സർക്കാർ നടപടി തിരുത്തുന്നത് വരെ ഐ.എൻ.ടി.യു.സി പോരാട്ടരംഗത്ത് ഉണ്ടാകുമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി. ആശാ വർക്കേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിൽ നടന്ന അടുപ്പുകൂട്ടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 7,000 രൂപയിൽ നിന്ന് പ്രതിമാസ ശമ്പളം 21,000 രൂപയാക്കുക, പെൻഷനാകുമ്പോൾ 5 ലക്ഷം രൂപയെങ്കിലും ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ജില്ലാ പ്രസിഡന്റ് ശകുന്തള സജീവ് അദ്ധ്യക്ഷയായി. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.നാരായണൻ, വിദ്യ രമേശ്, വിജിനി ഗോപി, വി.എ.ഷംസുദീൻ, ഫാത്തിമ വലപ്പാട്, ജയശ്രീ കൊച്ചു ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL