SignIn
Kerala Kaumudi Online
Sunday, 25 October 2026 3.30 AM IST

വേണം ജാഗ്രത...2024ൽ വെള്ളത്തിൽ നഷ്ടം 917 ജീവനുകൾ

mungi

തൃശൂർ: ജലാശയങ്ങളിലെ സുരക്ഷാ സംവിധാനങ്ങളും ബോധവത്കരണവും കൂടുമ്പോഴും മുങ്ങിമരങ്ങൾക്ക് കുറവില്ല. അഗ്‌നിശമന സേനയുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞവർഷം ജലാശയങ്ങളിൽപ്പെട്ട് മരിച്ചത് 917 പേർ. 1,396 അപകടങ്ങളിൽ നിന്നുള്ള മരണമാണ് ആയിരത്തിന് അടുത്തെത്തിയത്. അപകടങ്ങളും മരണങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്തത് എറണാകുളത്ത്. 208 അപകടങ്ങളിൽ 134 പേർക്കാണ് ജീവൻ നഷ്ടമായത്. രണ്ടാമത് തൃശൂരാണ്. 101 അപകടങ്ങളിലായി 121 പേർ മരിച്ചു. 34 അപകടങ്ങളിൽ 18 പേർ മരിച്ച വയനാടാണ് കണക്കിൽ അവസാന സ്ഥാനത്ത്.

അശ്രദ്ധയാണ് കൂടുതൽ മുങ്ങി മരണങ്ങൾക്കും കാരണം. നീന്തലറിയാമെങ്കിലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നത് അപകടമാണെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നു. ബന്ധുവീടുകളോ സുഹൃത്തുകളുടെ വീടുകളോ സന്ദർശിക്കുമ്പോഴോ വിനോദയാത്രകളിലോ ആണ് അപകടങ്ങളിൽ ഏറെയുമുണ്ടാകുന്നത്. വെള്ളത്തിൽ മുങ്ങിപ്പോകുന്നവരെ രക്ഷപ്പെടുത്താനുള്ള സാദ്ധ്യതയും കുറവാണ്. മുങ്ങിപ്പോയി മൂന്ന് മിനിറ്റിനകം മരണം സംഭവിക്കും.


ജില്ല തിരിച്ചുള്ളകണക്ക്

(2024ലെ അപകടങ്ങളും മരണവും)


തിരുവനന്തപുരം - 136 - 80
കൊല്ലം - 149 - 117
കോട്ടയം - 94 - 65
ആലപ്പുഴ - 92 - 42
പത്തനംതിട്ട - 81 - 39
എറണാകുളം - 208 - 134
ഇടുക്കി - 44 - 18
തൃശൂർ - 101 - 121
പാലക്കാട് - 109 - 66
മലപ്പുറം - 79 - 44
കോഴിക്കോട് - 159 - 65
കണ്ണൂർ - 77 - 70
കാസർകോട് - 33 - 38

വയനാട് - 34 - 18


ആകെ മരണം

917

(അഗ്‌നിശമന സേനയുടെ കണക്ക്)


പ്രതിവർഷം ശരാശരി

1,000 1,200 വരെ മുങ്ങിമരണം,

ഏറെയും കുട്ടികളും ചെറുപ്പക്കാരും

(ദുരന്തനിവാരണ അതോറിട്ടി കണക്ക്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL