
തൃശൂർ: കോർപ്പറേഷന്റെ അഴിമതി ഭരണത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ഉപവാസ സമരം സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി.മേനോൻ അദ്ധ്യക്ഷത വഹിച്ചു. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ഈസ്റ്റ് മണ്ഡലം അദ്ധ്യക്ഷൻ വിപിൻ െഎനിക്കുന്നത്ത്, കൗൺസിലർമാരായ എൻ.പ്രസാദ്, പൂർണിമ സുരേഷ്, ഡോ. വി.ആതിര, കെ.ജി.നിജി, എൻ.വി.രാധിക, അഡ്വ. രവികുമാർ ഉപ്പത്ത്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, എം.എസ്.സമ്പൂർണ, പ്രിന്റു മഹാദേവ്, മുരളി കോളങ്ങാട്ട്, ടോണി ചാക്കോള, അശ്വിൻ വാര്യർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |