
കൊടുങ്ങല്ലൂർ: ജനപ്രിയ ബഡ്ജറ്റ് അവതരിപ്പിച്ച കേന്ദ്ര സർക്കാരിന് ആശസാ കാർഡുകൾ അയച്ച് ബി.ജെ.പി എടവിലങ്ങ് മണ്ഡലം കമ്മിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമല സീതാരാമനും അഭിനന്ദനങ്ങൾ അറിയിച്ചാണ് ബി.ജെ.പി എടവിലങ്ങ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണപുരം പോസ്റ്റ് ഒാഫീസിൽ നിന്നും ആശംസാ കാർഡുകൾ അയച്ചത്. മണ്ഡലം പ്രസിഡന്റ് പ്രിൻസ് തലാശ്ശേരി അദ്ധ്യക്ഷനായി. കെ.പി.ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി, പി.എസ്.അനിൽകുമാർ ആദ്യ കാർഡ് അയച്ചു, സുബീഷ് ചെത്തിപാടത്ത്, ഇ.കെ.സോമൻ, അഡ്വ. ലിഷ ജയനാരായണൻ, ശ്രീകുമാർ പെരിങ്ങാട്, അഡ്വ.നീതു മനേഷ്, സ്വരൂപ്, രേഷ്മ വിപിൻ, സുരേന്ദ്രൻ തൊട്ടിപ്പിള്ളി, അശോകൻ, രാഗേഷ് അവിണിപ്പുള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |