
തൃശൂർ: പാതിവില തട്ടിപ്പു കേസിൽ ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്ണന് പങ്കുണ്ടെന്ന് കോൺഗ്രസ്. പ്രതി അനന്തു കൃഷ്ണനുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് രാധാകൃഷ്ണന് വ്യക്തമായ ബന്ധമുണ്ടെന്നും തെളിവുകൾ ലഭിച്ചിട്ടും ഇ.ഡിയും സംസ്ഥാന ക്രൈബ്രാഞ്ചും രാധാകൃഷ്ണനെതിരെ അന്വേഷണം നടത്തുന്നില്ലെന്നും കോൺഗ്രസ് മീഡിയ പാനലിസ്റ്റ് അഡ്വ. വി.ആർ.അനൂപ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഇ.ഡി എ.എൻ.രാധാകൃഷ്ണനെതിരെ അന്വേഷണം നടത്താത്തതിൽ രാഷ്ട്രീയം ഉണ്ടായിരിക്കാം. പിണറായി വിജയൻ നയിക്കുന്ന കേരള ആഭ്യന്തരവകുപ്പിന്റെ ക്രൈംബ്രാഞ്ച് എന്തുകൊണ്ട് രാധാകൃഷ്ണനെ എതിരെ അന്വേഷണം നടത്തുന്നില്ല. ഇത് മുഖ്യമന്ത്രിയുടെ ഓഫീസും ബി.ജെ.പിയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണ്. മണലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.വി.അരുണും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |