
തൃശൂർ: റോയൽ അസീൽ ലൗവേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ ഫാൻസി അസീൽ ഷോ സംഘടിപ്പിക്കും. അസീൽ ഇനത്തിൽപ്പെട്ട കോഴികളുടെ പ്രദർശനവും മത്സരവും തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 10 മുതൽ വൈകീട്ട് 6 വരെ നടക്കും. കിളി മൂക്കും, വിശറി വാലുമുള്ള ഇരുന്നൂറോളം കോഴികൾ മത്സരത്തിൽ പങ്കെടുക്കും. ഇത്തരം കോഴികൾക്ക് 5 മുതൽ 7 കിലോ ഭാരവും ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വിലയും വരും. അസീൽ കോഴികൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും ഇത്തരം കോഴികൾ മത്സരത്തിനായി എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |