SignIn
Kerala Kaumudi Online
Sunday, 25 October 2026 3.30 AM IST

ഭീഷണിയെന്ന് സഹതടവുകാരി

women

തൃശൂർ: കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ നടത്തിയ വെളിപ്പെടുത്തലിനു ശേഷം തനിക്കെതിരെ പലയിടങ്ങളിൽ നിന്നായി ഭീഷണികൾ വരുന്നുവെന്ന് സഹതടവുകാരിയായിരുന്ന തളിക്കുളം സ്വദേശിനി സുനിത. തൃശൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഷെറിനെതിരെ വ്യക്തമായ തെളിവുകളോടെയാണ് താൻ പ്രതികരിച്ചത്. ഇതിനു പിറകെയാണ് കൃത്യമായ സ്ഥാപിത താല്പര്യങ്ങൾ ഉള്ളവരും ഷെറിനെതിര നടത്തിയ വെളിപ്പെടുത്തലിന്റെ പേരിൽ തന്നോട് വിരോധമുള്ളവരും ചേർന്ന് തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കാനും കള്ളക്കേസിൽ കുടുക്കാനും ശ്രമിക്കുന്നത്. ജയിൽ ഉദ്യോഗസ്ഥർ പോലും തനിക്കെതിരെ ഭീഷണിസ്വരം ഉയർത്തുന്നുണ്ടെന്ന് അവർ പറഞ്ഞു. സുനിതയ്ക്ക് പിന്തുണയുമായി ഓൾ കേരള നിയമസഹായ വേദിയും രംഗത്ത് വന്നിട്ടുണ്ട്. നിയമസഹായ വേദി പ്രസിഡന്റ് മുരുകൻ വെട്ടിയാട്ടിലും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL