SignIn
Kerala Kaumudi Online
Sunday, 25 October 2026 2.29 AM IST

ആസക്തി മദ്യത്തിനോട് മാത്രം, ലഹരിയിൽ ഹോമിച്ച ജീവിതം

alc

പുതുക്കാട്: ഒമ്പത് മക്കളുള്ള വലിയ കുടുംബം. പിതാവിന് ഹോട്ടൽ. ദേശീയപാതയുടെ വികസനത്തിനായി ഹോട്ടലിന്റെ സ്ഥലം ഏറ്റെടുത്തതോടെ വ്യാപാരവും വരുമാനവും നിലച്ചു. പെൺമക്കളൊഴികെ എല്ലാവരും സ്വർണാഭരണ നിർമ്മാണ രംഗത്ത്. മക്കളിലൊരാൾക്ക് നാട്ടിൽ ഒരു കുട്ടിയുമായി ഇഷ്ടം. പിന്നിട് വിവാഹവും നടന്നു. ഇതിനിടെ ഇയ്യാളുടെ പ്രധാന ജോലി മദ്യസേവയായി. ധാരാളം സുഹൃത്തുക്കൾ. കൂട്ടുകാരുമൊത്ത് കാറിൽ കറക്കവും മദ്യപാനവുമായി പ്രധാന തൊഴിൽ. എറെ വൈകാതെ ഒട്ടേറെ ആളുകളെ വച്ച് ആഭരണങ്ങൾ നിർമ്മിച്ച് ജ്വല്ലറികൾക്ക് നൽകിയിരുന്ന കക്ഷിക്ക് സമയത്തിന് ഓർഡർ കൊടുക്കാൻ പറ്റാതായി. വ്യാപാരം നിലച്ചു. പിന്നെ മറ്റുള്ളവരുടെ ജോലിക്കാരനായി. സുഹൃത്തുക്കൾ അകന്നു. വീടും നഷ്ടപ്പെട്ട് ഭാര്യ വിട്ടിലും സഹോദരങ്ങളുടെ വിടുകളിലും വല്ലപ്പോഴും എത്തും. ഇതിനിടെ ഭാര്യ ആത്മഹത്യ ചെയ്തു. പിന്നെ ഭാര്യ വീട്ടിലേക്കും പ്രവേശനം നിലച്ചു. മകനെ ഭാര്യയുടെ മാതപിതാക്കൾ വളർത്തി. പിന്നെ തട്ടുകടയിലെ ക്ലിനിങ് ജീവനക്കാരനായി. കിട്ടുന്ന പൈസക്ക് മദ്യസേവ തന്നെ. പിന്നീട് രാവും പകലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും മറ്റുമായി. ആരോഗ്യ പ്രശ്നങ്ങളും ഉടലെടുത്തു. എണിറ്റിരിക്കാൻ പറ്റാത്ത അവസ്ഥ. ഒടുവിൽ നാട്ടിലെ പൊതുപ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. രണ്ടാഴ്ചക്കു ശേഷം മരിച്ചു.

മദ്യപാനം മനുഷ്യന്റെ മനോനില തെറ്റിക്കുന്നതിന്റെ ഉദാഹരണമാണ് ഇയാളുടെ ജീവിതം. സുഖമായി ജീവിക്കാനുള്ള സാഹചര്യങ്ങൾ മദ്യപാനമെന്ന ഒറ്റ ശീലംകൊണ്ട് നഷ്ടമായി. മദ്യപിക്കുന്ന വ്യക്തി പണം പാഴാക്കുക മാത്രമല്ല, ആരോഗ്യവും നഷ്ടപ്പെടും. മാത്രമല്ല, അയാൾക്ക് ചിന്തിക്കാനും പ്രതികരിക്കാനുമുള്ള കഴിവ് നഷ്ടപ്പെടും.

മാനസികാവസ്ഥയിലെ മാറ്റം

മദ്യപാനം വർദ്ധിക്കുമ്പോൾ വ്യക്തിത്വത്തിലും മാനസികാവസ്ഥയിലുമുള്ള മാറ്റങ്ങൾ പ്രകടമാകും. വീണ്ടും മദ്യപിക്കാനുള്ള ഉൾപ്രേരണയുണ്ടാകും. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്, വിഷാദം, ആസക്തി തുടങ്ങിയ നിരവധി മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.

അനന്തരഫലം

1. കരൾ രോഗം
2. വൃക്കയുടെ പ്രവർത്തനത്തിലെ കേടുപാടുകൾ

3. പാൻക്രിയാറ്റിറ്റിസ്

4. ഉയർന്ന രക്തസമ്മർദ്ദം

5. ഹൃദ്രോഗം

6. രക്തക്കുഴലുകൾക്ക് കേടുപാടുകൾ

7. ദുർബലമായ പ്രതിരോധശേഷി

8. അന്നനാളം, സ്തനം, കരൾ, വൻകുടൽ എന്നിവയുടെ ചില അർബുദത്തിനുള്ള സാധ്യത

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL