
തൃപ്രയാർ: ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തിയിൽ നടപ്പാലത്തിനുള്ള സാദ്ധ്യതകൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നാട്ടികയിലും വലപ്പാടും സന്ദർശനം നടത്തി. ആവശ്യമായ സ്ഥലങ്ങളിൽ നടപ്പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സി.സി.മുകുന്ദൻ എം.എൽ.എ, നാട്ടിക, വലപ്പാട് പഞ്ചായത്തുകൾ, വലപ്പാട് സ്‌കൂൾ അധികൃതർ എന്നിവർ അപേക്ഷ നൽകിയിരുന്നു. നിർദ്ദേശം പരിഗണിക്കാമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ദിനേശൻ, ദേശീയപാത സ്‌പെഷൽ ഡെപ്യുട്ടി കളക്ടർ യമുന, ചാവക്കാട് തഹസിൽദാർ കിഷോർ, നാഷണൽ ഹൈവേ അതോറിറ്റി പി.ഡി.അൻഷുൽ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ജില്ലാ കളക്ടറോടൊപ്പം സ്ഥലം സന്ദർശിക്കാനുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |