
കൊടകര: കേന്ദ്ര ബഡ്ജറ്റിനെതിരെ സി.പി.എം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജാഥ നടത്തി. സെക്രട്ടറി പി.കെ.ശിവരാമൻ ക്യാപ്റ്റനായും കെ.ജെ.ഡിക്സ്ൻ വൈസ് ക്യാപ്റ്റനായും എം.ആർ.രഞ്ജിത്ത് മാനേജരായും നടത്തിയ ജാഥ വെള്ളിക്കുളങ്ങരയിൽ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വല്ലപ്പാടിയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ഇ.കെ.അനൂപ്,സരിത രാജേഷ്, പി.ആർ.പ്രസാദൻ, എം.വി.സതീഷ് ബാബു ,പി.ആർ.വിഷ്ണു, പി.സി.ഉമേഷ്, അമ്പിളി സോമൻ, പി.കെ.രാജൻ, സി.വി.രവി, അൻവർ സാദിക് എന്നിവർ സംസാരിച്ചു.
വല്ലപ്പാടിയിൽ സമാപന യോഗം ഇ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. കെ.സി.ജെയിംസ് അദ്ധ്യക്ഷനായി. വാസുപുരം സ്വീകരണ യോഗത്തിൽ ജൈവക്കൃഷിയിൽ ജില്ലാതല പുരസ്കാര ജേതാവായ വിനയൻ തൊഴുത്തുപറമ്പിലിനെ ജാഥാ ക്യാപ്റ്റൻ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |