
തൃശൂർ: ഡോ.ടി.ഐ.രാധാകൃഷ്ണന്റെ സ്മാരക പുരസ്കാരം ഡോ.ജോളിക്ക് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ സമ്മാനിച്ചു. 11,111 രൂപയും ശിൽപ്പവുമാണ് പുരസ്കാരം. ഫൗണ്ടേഷൻ ട്രസ്റ്റി ഡോ.നളിനി രാധാകൃഷ്ണൻ പുരസ്കാര ജേതാവിനെ പൊന്നാട ചാർത്തി. ഫൗണ്ടേഷൻ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ കെ.രാധാകൃഷ്ണൻ അനുസ്മരണം നടത്തി. ഡേവിഡ് കണ്ണനായ്ക്കൽ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. കൗൺസിലർ റെജി ജോയ്,ഫൗണ്ടേഷൻ സെക്രട്ടറി ഒ.പി.ബാലൻ മേനോൻ,ജോ.സെക്രട്ടറി ശ്രീധരൻ തേറമ്പിൽ, ഡോ.എസ്.ശ്രീജിത്ത്, ഡോ.രാജേശ്വരി കുഞ്ഞമ്മ, രവി അന്തിക്കാട്, കൂറ്റനാട് രവിശങ്കർ പണിക്കർ, രാജം ടീച്ചർ പ്രസംഗിച്ചു. സൗജന്യ മെഗാ ഹോമിയേ മെഡിക്കൽ ക്യാമ്പ് മേയർ എം.കെ.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഡോ.ജെയ്ൻ, ഡോ.മനോഹരൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |