
തൃശൂർ: ഡി.സി.സിയിൽ ഉണ്ടായ തർക്കത്തിന്റെയും സംഘർഷത്തിന്റെയും അടിസ്ഥാനത്തിൽ സജീവൻ കുരിയച്ചിറ, എം.എൽ. ബേബി എന്നിവർക്കെതിരേ സ്വീകരിച്ച സസ്‌പെൻഷൻ നടപടി പിൻവലിച്ചു. കെ.മുരളീധരൻ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് ഡി.സി.സിയിലുണ്ടായ തർക്കം ഉന്തിലും തള്ളിലും കലാശിച്ചിരുന്നു. മുരളീധരനെ പരാജയപ്പെടുത്തിയതിന് പിന്നിൽ ഡി.സി.സി നേതൃത്വമാണെന്ന് ചൂണ്ടിക്കാട്ടി മുരളീധരന്റെ ഉറ്റ അനുയായി സജീവൻ കുരിയച്ചിറയുമായുണ്ടായ തർക്കമാണ് ഉന്തിലും തള്ളിലും കലാശിച്ചത്. ഇതേ തുടർന്നാണ് രണ്ട് പേരെ സസ്‌പെൻഡ് ചെയ്തത്. ജോസഫ് ടാജറ്റ് ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതോടെ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കുമെന്നും ഇവരെ തിരിച്ചെടുക്കുമെന്നും സൂചിപ്പിച്ചിരുന്നു. ജില്ലാ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കെ.പി.സി.സി പ്രസിഡന്റാണ് സസ്‌പെൻഷൻ പിൻവലിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |