
ഇരിങ്ങലാക്കുട : ബില്യൺ ബീസ് ഷെയർ ട്രേഡിംഗ് തട്ടിപ്പ് ഇരിങ്ങാലക്കുടയിൽ മൂന്നു കേസു കൂടി രജിസ്റ്റർ ചെയ്തു. പുല്ലൂർ സ്വദേശിയുടെ പരാതിയിൽ പതിനൊന്ന് ലക്ഷം രൂപയും എസ്.എൻ പുരം സ്വദേശിയുടെ പത്ത് ലക്ഷം രൂപയും കോടാലി സ്വദേശിയുടെ ഇരുപത് ലക്ഷം രൂപയും തട്ടിയെടുത്ത പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബില്യൺ ബീസ് ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ ഇതുവരെ രജിസ്റ്റർ ചെയ്ത പത്ത് കേസുകളിൽ ഒരു കേസ് അന്വേഷിക്കുന്നത് തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ്. ബാക്കി ഒൻപത് കേസുകൾ അന്വേഷിക്കുന്നത് ഇരിങ്ങാലക്കുട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എസ്.എച്ച്.ഒ ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |