
തൃശൂർ: മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് പാണഞ്ചേരി പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷയായി. പട്ടിക്കാട് സെന്റർ മുതൽ പഞ്ചായത്ത് ഓഫീസ് വരെയും പട്ടിക്കാട് ഹൈവേ പരിസരവും വൃത്തിയാക്കി. അസിസ്റ്റന്റ് സെക്രട്ടറി പി.ആർ.സുമേഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രജിത, ഹരിത കേരള മിഷൻ പ്രതിനിധി ദേവി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി പി.ആർ.ജോൺ, പഞ്ചായത്തംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ ശുചീകരണയജ്ഞത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |