
ഗുരുവായൂർ: ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഏപ്രിൽ 28,29 തീയതികളിൽ ഗുരുവായൂരിൽ നടക്കും. സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സി.ഐ.ടി.യു സംസ്ഥാന സമിതി അംഗം കെ.എഫ്. ഡേവിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. പുഷ്പാകരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി. സുമേഷ്, ടി.ടി. ശിവദാസൻ, ടി.ബി. സുബൈർ, എ.എസ്. മനോജ്, പി.ആർ. ജയപ്രകാശ്, ടി.ബി. ദയാനന്ദൻ, വി.ബി. അശോകൻ, കെ.എം. അലി, കെ.എം. അഷ്‌റഫ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി എൻ.കെ. അക്ബർ എം.എൽ.എ, കൺവീനറായി ടി.ബി. ദയാനന്ദൻ, ട്രഷററായി കെ.ആർ. സൂരജ് എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |