
കോടാലി: കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് നയിക്കുന്ന തൃശൂർ ജില്ലാ മലയോര ജാഥയുടെ സമാപന സമ്മേളനം കോടാലിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. വന്യ ജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യുക, വന്യ ജീവി ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ. മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് ജോസി മാണി അദ്ധ്യക്ഷനായി. ബേബി മാത്യു കാവുങ്കൽ, ബേബി നെല്ലിക്കുഴി, സെബാസ്റ്റ്യൻ ചൂണ്ടൽ, പി.ഐ മാത്യു, ഒ.പി.ജോണി എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 10 ന് വെള്ളിക്കുളങ്ങരയിൽ നിന്നാരംഭിക്കുന്ന പര്യടനം പകൽ 5 ന് ചായ്പൻകുഴിയിൽ സമാപിക്കും. സമാപന സമ്മേളനം ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |