SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

പരിശോധന: 70,000 രൂപ പിഴ ചുമത്തി

waste

മാള: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ മാള പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഓഡിറ്റോറിയം, ഹോട്ടലുകൾ, ലോഡ്ജുകൾ, ഷോപ്പിംഗ് കോംപ്ലക്‌സ്, കടകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാത്തത്, പ്ലാസ്റ്റിക് മാലിന്യം തെരുവിൽ വിട്ടത്, ഖരമാലിന്യം ശരിയായി കൈകാര്യം ചെയ്യാത്തത് എന്നിവ കണ്ടെത്തി. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പേപ്പർ കപ്പുകളും കടകളിൽ നിന്ന് പിടിച്ചെടുത്തു. ആകെ 70,000 രൂപ പിഴ ചുമത്തി. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ രജിനേഷ് രാജൻ, അംഗം ജസ്റ്റിൻ സെബാസ്റ്റ്യൻ, പഞ്ചായത്ത് അസി. സെക്രട്ടറി ആർ.ശ്രീകല, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം.ആതിര എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, PENALTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL