
കൊരട്ടി: പുലിഭീതി നിലനിൽക്കുന്ന ചിറങ്ങരയുടെ പ്രാന്ത പ്രദേശങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ വനം വകുപ്പ്. വർഷങ്ങളായി പ്രവർത്തനം നിലച്ച കൊരട്ടി വൈഗൈ ത്രെഡ്‌സ് കമ്പനി പറമ്പ്, ഖന്നാനഗർ കേന്ദ്ര സർക്കാർ അച്ചുകൂടം എന്നിവ കേന്ദ്രീകരിച്ച് അഞ്ച് കാമറകൾ സ്ഥാപിക്കുമെന്ന് വാഴച്ചാൽ ഡി.എഫ്.ഒ ആർ.ലക്ഷ്മി പറഞ്ഞു. ചിറങ്ങരമംഗലശേരി പ്രദേശത്ത് സ്ഥാപിച്ച നാല് കാമറകളിൽ നിന്ന് ഇതുവരെയും വന്യ ജീവികളുടെ സാന്നിദ്ധ്യം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ കാമറകൾ കൊണ്ടു വരുന്നത്. രണ്ടിടത്ത് സ്ഥാപിച്ച കെണിക്കൂടുകളും വെറുതെ കിടക്കുകയാണ്. രണ്ടു ദിവസമായി പുലിയിറങ്ങിയെന്ന കിംവദന്തികളും പ്രചരിക്കുന്നില്ല. ഇതിനിടെ പലയിടത്തും പതിഞ്ഞ കാൽപ്പാടുകൾ പരിസോധനയിൽ പുലിയുടേതല്ലെന്ന് വ്യക്തമായി. ഇതിനിടെ പലരും കുറുനരികളെ കണ്ടെത്തുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |