SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

മെഗാ പ്രാദേശിക ഏകദിന സെമിനാർ

seminar

തൃശൂർ: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ദേശീയ ഡെപ്പോസിറ്ററി ലിമിറ്റഡ്, നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇന്ന് കേരള പൊലീസ് അക്കാഡമിയിൽ മെഗാ പ്രാദേശിക ഏകദിന സെമിനാർ നടത്തും. രാവിലെ 9.30ന് സെബി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോവിന്ദയാപള്ളി റാം മോഹൻ റാവു ഉദ്ഘാടനം ചെയ്യും. പൊലീസ് അക്കാഡമി ഡയറക്ടർ കെ.സേതുരാമൻ അധ്യക്ഷനാകും. പൊലീസ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, സംരംഭകർ, പ്രാദേശിക അധികാരികൾ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, കമ്പനി സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും. ആളുകൾക്ക് അവരുടെ സാമ്പത്തിക ക്ഷേമത്തെ കുറിച്ച് വിജ്ഞാനം നൽകുക, സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ സെബി കൈക്കൊള്ളുന്ന നടപടികൾ വിശദീകരിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL