
മുപ്ലിയം: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മുത്തുമല അമ്പലം റോഡും മുത്തുമല അമ്പലം പരിസരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രൻ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ റോസിലി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാർ, ശ്രുതി രാഗേഷ്, വിജിത ശിവദാസൻ, സി.പി.എം ലോക്കൽ സെക്രട്ടറി ബെന്നി ചാക്കപ്പൻ, ബിനോയ് ഞെരിഞ്ഞാമ്പിള്ളി, പത്രോസ് അമരത്തുപറമ്പിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |