SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

അനിശ്ചിത കാല സമരം നടത്തും

photo

തൃശൂർ: അനിയന്ത്രിതമായ ക്രഷർ മെറ്റീരിയൽസിന്റെ വിലവർധനവും ദൗർലഭ്യവും മൂലം അടച്ചുപൂട്ടേണ്ട ഗതികേടിലാണ് സിമന്റ് ഉൽപാദന മേഖലയിലെ യൂണിറ്റുകളെന്ന് സിമന്റ് ബ്രിക്‌സ് ആൻഡ് ഇന്റീരിയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

അടഞ്ഞുകിടക്കുന്ന ക്രഷർ യൂണിറ്റുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക, പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ അനുവാദം നൽകി ജനങ്ങൾക്ക് ലഭ്യമാക്കുക, സിമന്റ് ടാക്‌സ് കുറവ് വരുത്തിയതിനനുസരിച്ച് തങ്ങൾക്ക് മെറ്റീരിയൽസിന്റെ ടാക്‌സ് കുറവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ വി.കെ. മുഹമ്മദ്, സന്തോഷ് ചോലയിൽ, അനൂപ് ചന്ദ്രൻ, പി.എ. അഷ്രഫ്, ജോയ് ചേക്കേടത്ത് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL