SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

അരുൺ ബോസിന് അംഗീകാരം

photo-

മാള: ബംഗളൂരുവിൽ നടന്ന ഫിഡെ ചെസ് ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കിയ അരുൺ ബോസിന് വേൾഡ്

ചെസ് ഫെഡറേഷന്റെ നാഷണൽ ഇൻസ്ട്രക്ടർ ടൈറ്റിൽ ലഭിച്ചു. നിലവിൽ ഫിഡെ റേറ്റിംഗുള്ള ചെസ് കളിക്കാരനും പരിശീലകനുമായ അരുൺബോസ് കഴിഞ്ഞ മൂന്ന് വർഷമായി മാളയിലെ ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ ആൻഡ് സൈനിക് സ്‌കൂളിൽ ചെസ് പരിശീലകനായി പ്രവർത്തിക്കുന്നു. രാജ്യാന്തര ചെസ് ഫെഡറേഷൻ അംഗീകരിച്ച പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഇൻസ്ട്രക്ടർ പദവി ലഭിച്ചത്. ജില്ലയിലെ ചെസ് രംഗത്ത് നിരവധി വിദ്യാർത്ഥികളെ വളർത്തിയെടുത്ത പരിശീലകനാണ് അരുൺ ബോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, ARUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL