SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

കേരളത്തെ വൻ കട ബാധ്യതയിലാക്കി

dddddd
എൽ. ഡി. എഫ് നേയും യു ഡി ഫ് നേയും കേരളത്തിൽ നിന്നും നിഷ്‌ക്കാസനം ചെയ്യാൻ ഈ നിയമസഭ തെരഞ്ഞെടുപ്പ് ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര ഫിനാൻസ് വകുപ്പ് മന്ത്രി കൂടിയായ ബിജെപി നേതാവ് നിർമ്മല സീതാരാമൻ ആഹ്വാനം ചെയ്തു

ഇരിങ്ങാലക്കുട: എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും കേരളത്തിൽ നിന്നും തുടച്ചുനീക്കാൻ ഈ നിയമസഭാ തിരഞ്ഞെടുപ്പ് ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയും ബി.ജെ.പി നേതാവുമായ നിർമ്മല സീതാരാമൻ. സി.പി.എം സർക്കാർ കടമെടുത്ത് കേരളത്തെ വൻ കട ബാധ്യതയിലാക്കി. വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനും യുവജനങ്ങൾ തൊഴിലിനും വ്യവസായ സംരംഭങ്ങൾക്കുമായി നാട് വിടുന്നു. ഈ ഗതികേടിന് പരിഹാരം കാണാൻ കേരളത്തിലെ മുഖ്യപ്രതിപക്ഷമായ യു.ഡി. എഫിന് സാധിക്കില്ല. ഇടതും വലതും തമ്മിലുള്ള അശാസ്ത്രീയ കൂട്ടുകെട്ട് ഡൽഹിയിൽ ഇന്നും തുടർന്ന് ജനങ്ങളെ പറ്റിക്കുകയാണ്‌. പ്രശ്‌നങ്ങൾക്ക് പരിഹാരിക്കാൻ എൻ.ഡി.എ അധികാരത്തിൽ വരണം. ആയതിനാൽ എൻ.ഡി.എ സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളത്തിനെ വിജയിപ്പിക്കണമെന്നും നിർമ്മല സീതാരാമൻ അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL