SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.29 AM IST

ശ്രീരാമ പട്ടാഭിഷേകം കഥകളി അരങ്ങേറി

photo

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ ശ്രീരാമ പട്ടാഭിഷേകം കഥകളി അരങ്ങേറി.
കലാനിലയം ഗോപി (ശ്രീരാമൻ), കലാനിലയം രാഘവനാശാൻ (ഭരതൻ), കലാമണ്ഡലം ഹരിദാസൻ (വിഭീഷണൻ), കലാമണ്ഡലം അരുൺ രാജു (സീത), കലാനിലയം കരുണാകരക്കുറുപ്പ് (ഭരദ്വാജൻ, വസിഷ്ഠൻ), കലാനിലയം വിനോദ് (ഹനുമാൻ) തുടങ്ങിയവരും സർവതോഭദ്രത്തിലെ കലാകാരന്മാരുമാണ് വേഷമണിഞ്ഞത്. പ്രഫ. ലക്ഷ്മണൻ നായർക്കുവേണ്ടി ഭാര്യ പ്രൊഫ. സാവിത്രി ലക്ഷ്മണൻ, മക്കളായ ബാലമുരളി, അപർണ, മരുമക്കൾ ലക്ഷ്മി, രഞ്ജിത്, പേരക്കുട്ടികളായ അർജ്ജുൻ, അദ്വെെത്, അജിത്, ആർദ്രലക്ഷ്മി എന്നിവർ വഴിപാടായാണ് കഥകളി സമർപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL