SignIn
Kerala Kaumudi Online
Tuesday, 21 July 2026 4.56 PM IST

ഗാന്ധിസവും ഫാസിസവും സംവാദം 7ന്

photo

തൃശൂർ: എ.സി. ഷൺമുഖദാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഏഴിന് ഉച്ചയ്ക്കുശേഷം 2.30ന് ഗാന്ധിസവും ഫാസിസവും എന്ന വിഷയത്തിൽ തൃശൂർ സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ സംവാദം സംഘടിപ്പിക്കും. എൻ.സി.പി (എസ്) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ. രാജൻ ഉദ്ഘാടനം ചെയ്യും. പി.എൻ. ഗോപീകൃഷ്ണൻ വിഷയാവതരണം നടത്തും. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. കെ.വി. മോഹനകൃഷ്ണൻ അദ്ധ്യക്ഷനാകും. രക്ഷാധികാരി രഘു കെ. മാരാത്ത് ആമുഖപ്രഭാഷണം നടത്തും. എ.സി. ഷൺമുഖദാസ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. കെ.വി മോഹനകൃഷ്ണൻ, വൈസ് ചെയർമാൻമാരായ സി.എൽ. ജോയ്, യു.കെ. ഗോപാലൻ, കൺവീനർ ടി.ജി. സുന്ദർലാൽ, ട്രഷറർ എം. ഗിരീശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL