
തൃശൂർ: വിയ്യൂർ ജയിലിൽ റിമാൻഡ് പ്രതി രേഷ് ബാബു മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് സി.പി.എം തൃശൂർ, ഒല്ലൂർ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. പട്ടാളം റോഡ് ബി.എസ്.എൻ.എൽ ഓഫീസിന് മുൻപിൽ നിന്ന് ബാരിക്കേഡ് കെട്ടി പൊലീസ് മാർച്ച് തടഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫ്, ഒല്ലൂർ ഏരിയ സെക്രട്ടറി എൻ.എൻ. ദിവാകരൻ, ഏരിയ കമ്മിറ്റി അംഗം കെ.വി. സജു എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഡേവീസ്, എം.കെ. കണ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |