
തൃശൂർ: ഡി.വൈ.എഫ്.ഐയുടെയും ചെസ് തൃശൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കെ.യു. ബിജു സ്മാരക സൗത്ത് ഇന്ത്യൻ ഓപ്പൺ ചെസ് ടൂർണമെന്റ് നാളെ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെസ് ഒളിമ്പ്യൻ ഡോ. എൻ.ആർ. അനിൽകുമാർ, ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം അഡ്വ. ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവർ പങ്കെടുക്കും. മത്സരവിജയികൾക്ക് രണ്ട് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളാണ് സമ്മാനം. വാർത്താസമ്മേളനത്തിൽ കെ.എസ്. പ്രീത, കെ.എസ്. റോസൽ രാജ്, ആർ.എൽ. ശ്രീലാൽ, കെ.എസ്. സെന്തിൽകുമാർ, സുകന്യ ബൈജു എന്നിവ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |