തൃശൂർ: പരിസ്ഥിദിനത്തോട് അനുബന്ധിച്ച് കോർപറേഷൻ തല പരിസ്ഥിതി ദിന പരിപാടികളുടെ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.ആർ. സന്തോഷ് നിർവഹിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പി.എ. വിനോദ് അദ്ധ്യക്ഷനായി. പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അജു, സ്മിത, പ്രിൻസ്റ്റൺ സെൻ എന്നിവർ നേതൃത്വം നൽകി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സന്തോഷ് ശക്തൻ ഡി.ഡബ്‌ളിയു.സി പ്ലാന്റിൽ വൃക്ഷത്തൈ നട്ടു. കോർപറേഷൻ അഡീഷണൽ സെക്രട്ടറി ഡി. ജയകുമാർ സ്വാഗതവും സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സരിത നന്ദിയും പറഞ്ഞു. ശൂചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |