തൃശൂർ: സംസ്ഥാന മ്യൂസിയം മൃഗശാലാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മ്യൂസിയം - മൃഗശാലാ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് നിർവഹിച്ചു. മ്യൂസിയം അങ്കണത്തിൽ ഒരുങ്ങുന്ന ശലഭോദ്യാനത്തിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സെന്റ് മേരീസ് കോളേജ് സുവോളജി, ബോട്ടണി വകുപ്പുകളും സംസ്ഥാന മ്യൂസിയം മൃഗശാലാ വകുപ്പും സംയുക്തമായാണ് ശലഭോദ്യാനം നിർമ്മിക്കുന്നത്. ക്യു.ആർ കോഡും മന്ത്രി പ്രകാശനം ചെയ്തു. ജോയ് ബാസ്റ്റിൻ ചാക്കോള അദ്ധ്യക്ഷനായി.പി.എസ്. മഞ്ജുളാദേവി, ഡോ. മീന കെ. ചെറുവത്തൂർ, എസ്. മഞ്ജുഷ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |