തൃശൂർ: തൃശൂരിൽ റിമാൻഡ് തടവുകാരൻ മരണപ്പെട്ടത് കസ്റ്റഡി മരണമാണെന്ന് വരുത്തി സി.പി.എമ്മും ഇടതുപക്ഷവും നടത്തുന്ന സമര നാടകം അവസാനിപ്പിക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് . രേഷ് ബാബുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോൾ മർദ്ദനമേറ്റിട്ടില്ലെന്ന് വ്യക്തമാണ്. കൂടാതെ രേഷ് ബാബുവിന്റെ കൂട്ട് പ്രതികൾ ആരും അയാളെ മർദ്ദിച്ചിട്ടില്ലെന്നും പൊലീസിനു മൊഴി നൽകിയിട്ടുള്ളതാണ്. കസ്റ്റഡി മരണങ്ങളിൽ വേവലാതിപെടുന്ന സി.പി.എം പിണറായി കാലത്ത് ജയിലുകളിൽ നടന്ന മർദ്ദനങ്ങളെയും മരണങ്ങളെയും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടാൻ തയ്യാറുണ്ടോ. പ്രതിപക്ഷത്തായതിന്റെ ജാള്യത മാറയ്ക്കാൻ സി.പി.എമ്മിന്റെ ശ്രമങ്ങളെല്ലാം സമൂഹത്തിന് മനസ്സിലാക്കുന്നുണ്ടെന്നും അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |