തൃശൂർ:കരുവന്നൂർ കേസിലെ പ്രതികളിൽ നിന്ന് ഇ.ഡി കണ്ടുകെട്ടിയ സ്വത്തുക്കൾ ഏറ്റെടുത്ത് നിക്ഷേപത്തുക നൽകാൻ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ. 128 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇടതുസർക്കാരിനോട് ഇ.ഡി ഇക്കാര്യം പലതവണ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇരകൾക്ക് നീതി ലഭ്യമാക്കാൻ യു.ഡി.എഫ് സർക്കാർ നടപടിയെടുക്കണം. നിയമനടപടികൾ പൂർത്തിയാക്കി സ്വത്തുക്കൾ ഉടൻ ലേലം ചെയ്യണം. തമിഴ്‌നാട്, കേരളം, കർണാടകം എന്നിവിടങ്ങളിലെ ഭൂമികൾ, നിരവധി വാഹനങ്ങൾ, നിക്ഷേപങ്ങൾ, വീടുകൾ എന്നിവയാണ് കണ്ടുകെട്ടിയത്. സഹകരണചട്ടപ്രകാരം ഇവ ഏറ്റെടുക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |