തൃപ്രയാർ: ഫുട്ബാൾ ലോകകപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാട്ടിക എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിക്കുന്ന 'കിക്ക്ഓഫ് 2കെ26' ഫുട്ബാൾ കാർണിവലിന് തുടക്കം. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനു കാർണിവലിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.എസ്.പി. നസീർ അദ്ധ്യക്ഷത വഹിച്ചു.'പ്രവചനമത്സരത്തിന്റെ' ഉദ്ഘാടനം മാനേജർ ഇൻ ചാർജ് പി.കെ. പ്രസന്നൻ നിർവഹിച്ചു. പുതിയ 'സ്‌കൂൾ സ്‌പോർട്‌സ് ക്ലബ്ബിന്റെ' ഉദ്ഘാടനം ന്യൂ ഫുട്ബാൾ ക്ലബ് കേരള ഹെഡ് കോച്ചും മുൻ കേരള ടീം കോച്ചുമായ കെ. എ. നവാസ് നിർവഹിച്ചു. ജി.എസ്.ബി. ജയാബിനി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |