തൃശൂർ: കേരളകൗമുദി തൃശൂർ യൂണിറ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ബോധപൗർണമിയിൽ പങ്കെടുത്ത നൂറ് കണക്കിന് വിദ്യാർത്ഥികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉദ്ഘാടനപ്രസംഗം. ലഹരി ഉപയോഗവും ചെറുക്കേണ്ട ആവശ്യകതയും ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യവും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഭാവി തങ്ങളാണെന്ന് യുവാക്കളും വിദ്യാർത്ഥികളും തിരിച്ചറിയണമെന്നും ചെറുപ്പത്തിൽ തന്നെ വിദ്യാർത്ഥികളെ വശത്താക്കാനാണ് മയക്കുമരുന്ന് മാഫിയകൾ ശ്രമിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം ലഹരിയിൽ നിന്ന് മുക്തരാകാൻ കുട്ടികൾക്കാകട്ടെയെന്നും ആശംസിച്ചു.
രാസലഹരി ഉപയോഗിക്കുന്നവരെ നിയമത്തിനു മുന്നിൽ തുറന്നുകാട്ടണം. ലഹരി നിർമ്മാർജനം ലക്ഷ്യമിട്ടുള്ള ഓപറേഷൻ തൂഫാനൊപ്പം എല്ലാവരും അണിചേരണമെന്നും ചെന്നിത്തല ആഹ്വാനം ചെയ്തു. വിവിധ ഘട്ടങ്ങളിലായാണ് ഓപ്പറേഷൻ തൂഫാൻ പദ്ധതി നടക്കുന്നതെന്നും അതില്ലെല്ലാം വിദ്യാർത്ഥികളും അദ്ധ്യാപകരും മതസ്ഥാപനങ്ങളുമെല്ലാം പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പിന്നാലെയായിരുന്നു വടിവൊത്ത പതിവ് ചെന്നിത്തല ശൈലിവിട്ട് ഒരു നിമിഷം അദ്ദേഹം വിദ്യാർത്ഥികളോട് സംവദിച്ചത്. ലഹരി ഉപയോഗിക്കില്ലെന്ന് ഉറപ്പിച്ച് എല്ലാവരും എഴുന്നേറ്റ് നിന്ന് മുകളിലേക്ക് കൈകൾ ഉയർത്തി കൈയടിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. തെല്ലൊന്ന് മടിച്ച് ചിരിയോടെ ഇരുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ സ്വയം അദ്ദേഹം മാതൃകയായതോടെ സദസിലും വേദിയിലുമുണ്ടായിരുന്ന വിദ്യാർത്ഥികളും വിശിഷ്ടാഥികളും നിറചിരിയോടെ അദ്ദേഹത്തോടൊപ്പം ചേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |