തളിക്കുളം: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് തളിക്കുളം കൊപ്രക്കളം ജംഗ്ഷനിൽ മേൽനടപ്പാത (ഫൂട്ട് ഓവർ ബ്രിഡ്ജ്) നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. ഇതിനായി വിപുലമായ ജനകീയ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. കൊപ്രക്കളത്ത് നടന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.എസ്. റഹ്മത്തുള്ള അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എസ്. ഭാസ്‌കരൻ, ഇ.വി.എസ്. സ്മിത്ത്, ഷമീർ നാലകത്ത്, പി.സി. മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഇ.പി.കെ. സുഭാഷിതൻ, മഹേഷ് വി., ഷൈലേഷ് ദിവാകരൻ, ബാലസുബ്രഹ്മണ്യൻ, ടി.എസ്. പ്രകാശൻ, ജിൻസ് പി.ഡി., നിഥിൻ മുരളി തുടങ്ങിയവരും പങ്കെടുത്തു.
ഭാരവാഹികൾ: കെ.എസ്. റഹ്മത്തുള്ള (ചെയർമാൻ), ഇ.വി.എസ്. സ്മിത്ത് (കൺവീനർ), ഷമീർ നാലകത്ത് (ട്രഷറർ), ജിൻസ് പി.ഡി. (കോ- ഓർഡിനേറ്റർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |