SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.18 AM IST

ഡി.സി.സി പ്രസിഡന്റിനെതിരെ പ്രതിഷേധം

1

തൃശൂർ: മണ്ഡലം പ്രസിഡന്റ് നിയമനത്തിലെ തർക്കത്തെത്തുടർന്ന് തൃശൂർ ഡി.സി.സി ഓഫീസിൽ തിങ്കളാഴ്ച രാവിലെ 11ന് മറ്റത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ കോലവുമായി ഓഫീസിനുള്ളിൽ തള്ളിക്കയറിയ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്നു.

20 വർഷമായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലാത്ത ഹസൻ വില്ലനെ മണ്ഡലം പ്രസിഡന്റായി നിയമിച്ചതാണ് പ്രതിഷേധകാരണം. പാർട്ടി മുൻപ് നടപടിയെടുത്ത വ്യക്തിയെ നിയമിച്ചതിലൂടെ ഡി.സി.സി പ്രസിഡന്റ് ജില്ലയിൽ കോൺഗ്രസിനെ തകർക്കുകയാണെന്ന് പ്രവർത്തകർ ആരോപിച്ചു. നിലവിൽ ജോൺ വട്ടക്കാവിലാണ് താത്കാലിക മണ്ഡലം പ്രസിഡന്റ്.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നൈജോ വാസുപുരത്തുക്കാരൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മോളി തോമസ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചവർ ബി.ജെ.പിയുമായി സഹകരിച്ചത് വിവാദമായ സാഹചര്യത്തിലാണ് പുതിയ നിയമനം പാർട്ടിയിൽ വീണ്ടും തലവേദനയാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, DCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL