ഗുരുവായൂർ: ക്ഷേത്രത്തിൽ റെക്കാഡ് ഭണ്ഡാരം വരവ്. ഈ മാസത്തെ ഭണ്ഡാരം വരവായി 8.5 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ജനുവരിയിലെ 7.5 കോടിയായിരുന്നു മുൻറെക്കാഡ്. ഇന്നലെ വൈകിട്ടാണ് ഭണ്ഡാരം എണ്ണൽ പൂർത്തിയായത്. ഒരു കിലോ 843ഗ്രാം 600 മില്ലിഗ്രാം സ്വർണവും ഒമ്പത് കിലോഗ്രാം 800 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 കറൻസിയും ആയിരം രൂപയുടെ 14 കറൻസിയും അഞ്ഞൂറിന്റെ 60 കറൻസിയും ലഭിച്ചു. കനറാ ബാങ്കിന്റെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തുന്ന ചുമതല. സ്ഥിരംഭണ്ഡാരത്തിൽ നിന്നുള്ള വരവിന് പുറമേ 8,86,937 രൂപ ഇ - ഭണ്ഡാരത്തിൽ നിന്നുള്ള വരവായും ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |