തൃശൂർ: കടുത്ത വെല്ലുവിളികളെ അതിജീവിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സമ്മാനങ്ങളൊരുക്കി ജില്ലാ ഭരണകൂടവും വ്യാപാരി സമൂഹവും. ജില്ലയിലെ എൻട്രി ഹോം ഫൊർ ഗേൾസ്, പ്രത്യാശ ഭവൻ, ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്‌സ്, മോഡൽ ഹോം ഫോർ ഗേൾസ് എന്നീ സ്ഥാപനങ്ങളിലെ മികച്ച വിജയം കൈവരിച്ച 27 കുട്ടികൾക്കാണ് തങ്ങളുടെ സ്വപ്ന സമ്മാനങ്ങൾ ലഭിച്ചത്.
വിജയികളായ കുട്ടികളുടെ ആഗ്രഹങ്ങൾ ചോദിച്ചറിഞ്ഞ കളക്ടർ ശിഖ സുരേന്ദ്രന്റെ ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ച് കുട്ടികൾക്ക് ബാഗുകൾ, യാത്രാ ബാഗുകൾ, വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ എന്നിവ സമ്മാനമായി നൽകി.
കളക്ടറേറ്റിൽ നടന്ന ചടങ്ങ് കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ്, ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, ജില്ലാ സെക്രട്ടറി സിജോ ചിറക്കേക്കാരൻ, ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |