SignIn
Kerala Kaumudi Online
Sunday, 26 July 2026 6.25 AM IST

യഹൂദ ശ്മശാനത്തിന് സമീപം നടപ്പാതയില്ല വഴിമാറാൻ വഴിയില്ല!

photo-

മാള: മാള യഹൂദ ശ്മശാനത്തിന് സമീപം പി.ഡബ്ല്യു.ഡി റോഡരികിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി നടപ്പാത നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാള ഗവ. ആശുപത്രിയിലേക്കും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും രോഗികളും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന പ്രധാന വഴിയാണിത്. നിലവിൽ ഫുട്പാത്ത് ഇല്ലാത്തതിനാൽ യാത്രക്കാർ റോഡിലൂടെ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഇടുങ്ങിയ റോഡിലൂടെ വലിയ വാഹനങ്ങളടക്കം നിരന്തരം കടന്നുപോകുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. മഴ കനത്തതോടെ റോഡരികിൽ ചെളിവെള്ളം കെട്ടിനിൽക്കുന്നതും പുല്ലും കാടും വളർന്നു പന്തലിച്ചതും കാൽനടയാത്ര കൂടുതൽ ദുഷ്‌കരമാണ്. ഇതിനുപുറമെ, പ്രദേശത്തെ അനധികൃത പാർക്കിംഗും വഴിയോര കച്ചവടവും ഇവിടുത്തെ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്നു.


കാൽനടയാത്രക്കാരുടെ സുരക്ഷ മുൻനിറുത്തി റോഡിലെ തടസ്സങ്ങൾ നീക്കി, സുരക്ഷാവേലിയോടുകൂടിയ ഫുട്പാത്ത് എത്രയും വേഗം നിർമ്മിക്കണം.
സലാം ചൊവ്വര
പ്രതികരണ വേദി പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL