SignIn
Kerala Kaumudi Online
Monday, 27 July 2026 2.30 PM IST

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തത് പ്രചരിപ്പിച്ച പ്രതി കസ്റ്റഡിയിൽ

കുന്നംകുളം: ചൊവ്വന്നൂരിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി പണം വാങ്ങി പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വന്നൂർ സ്വദേശിയായ അനന്തു (25) വിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ആർ. സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. പരാതിക്കാരിയായ യുവതിയുടെ മോർഫ് ചെയ്ത ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുഹൃത്ത് വിവരം അറിയിച്ചതിനെത്തുടർന്നാണ് യുവതി പരാതി നൽകിയത്. തുടർന്ന്, സംശയം തോന്നിയ നാട്ടുകാർ യുവാവിനെ തടഞ്ഞുനിറുത്തി ഫോൺ പരിശോധിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ ഫോണിൽ നിന്ന് നാൽപ്പതോളം കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകളുടെ മോർഫ് ചെയ്ത ആയിരക്കണക്കിന് ചിത്രങ്ങളാണ് കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും എസ്.എച്ച്.ഒ എസ്.ആർ. സനീഷ് കുമാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL