ചാലക്കുടി: ഭാവി കേരളത്തിൽ ഗോതമ്പിനും അരിക്കും ബദലായി ചക്കയും അവയുടെ ഉത്പന്നങ്ങളും ഉയർന്നു വരുമെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. ആഗോള ചക്ക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറെ ചാലക്കുടിയിൽ നടന്ന അന്താരാഷ്ട്ര ചക്ക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമേഹത്തിൽ നിന്നുള്ള മുക്തിയും ആരോഗ്യ സംരക്ഷണവുമാണ് ചക്കയിൽ നിന്നും ലഭിക്കുന്നത്. അലോപ്പതി ഡോക്ടർമാരും ഇപ്പോൾ ഭക്ഷണശീലത്തിൽ ചക്ക ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിക്കുന്നു. അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഇതിനെക്കുറിച്ച് നടന്ന ഗവേഷണങ്ങളും ഫലം കണ്ടു. ഗ്രാമീണ മേഖലയുടെ സമ്പദ്ഘടനയും ചക്കയുടെ വിപണനത്താൽ ഉയരും. കുമ്മനം തുടർന്നു പറഞ്ഞു. ബദൽ ജീവിത പഠന കേന്ദ്രത്തിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ ആലീസ് ഷിബു അദ്ധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ കെ.വി.പോൾ, കൗൺസിലർ ലിൻഡ ജോയ്, ചക്ക കൂട്ടായ്മ സംസ്ഥാന കോ-ഓർഡിനേറ്റർ അനിൽ ജോസ്, റെജി ജോസഫ്, ഡോ.വർഗീസ് പോൾ, പത്മിനി ശിവദാസൻ എന്നിവർ പ്രസംഗിച്ചു. ചക്ക ഉത്പന്നങ്ങളുടെ പ്രദർശനം, വിപണനം, ചർച്ചാ ക്ലാസ് എന്നിവയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |