SignIn
Kerala Kaumudi Online
Friday, 10 July 2026 1.05 PM IST

കേന്ദ്ര സഹമന്ത്രി ശ്രീപദ് നായിക് പഴുവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തി

fvfds

അന്തിക്കാട്: കേന്ദ്ര ഊർജ വകുപ്പ് സഹമന്ത്രി ശ്രീപദ് നായിക് പഴുവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കൊല്ലത്ത് അമൃതാനന്ദമയിയെ സന്ദർശിച്ച ശേഷം വൈകീട്ട് ഏഴ് മണിയോടെയാണ് മന്ത്രി ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രം തന്ത്രി ചെറുകുന്നത്ത് മന വിഷ്ണു നാരായണൻ നമ്പൂതിരി പൂർണ്ണകുംഭം നൽകി മന്ത്രിയെ സ്വീകരിച്ചു. ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ചെമ്പോല സമർപ്പണവും നടത്തി. രാത്രി ഒമ്പത് മണിയോടെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി മന്ത്രി മടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL