SignIn
Kerala Kaumudi Online
Friday, 17 July 2026 8.04 PM IST

മോഡൽ റോഡ് വെട്ടിപ്പൊളിക്കുന്നു; ജനരോഷം ശക്തം

modelroad
1

തൃശൂർ: കോടികൾ ചെലവഴിച്ച് നിർമ്മിച്ച അയ്യന്തോൾ-പുഴയ്ക്കൽ മോഡൽ റോഡ് കേബിൾ ഇടാനായി വെട്ടിപ്പൊളിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം. കളക്ടറേറ്റിന് മുന്നിലെ മോഡൽ റോഡാണ് ഇപ്പോൾ പലയിടത്തായി ആഴത്തിൽ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്. ഭൂഗർഭ കേബിളുകൾ, കുടിവെള്ള പൈപ്പുകൾ, ഇന്റർനെറ്റ് ലൈനുകൾ എന്നിവ റോഡ് പൊളിക്കാതെ സുഗമമായി കൊണ്ടുപോകുന്നതിനായി വർഷങ്ങൾക്ക് മുൻപ് തന്നെ റോഡിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് കാനകൾ നിർമ്മിച്ചിരുന്നു. ഈ കാനകൾക്ക് മുകളിൽ സ്ലാബുകൾ പാകിയാണ് ഫുട്പാത്ത് ഒരുക്കിയിരിക്കുന്നത്. ഈ സംവിധാനം നിലനിൽക്കെയാണ് റോഡ് വെട്ടിപ്പൊളിച്ചുള്ള നിർമ്മാണം. റോഡ് വെട്ടിപ്പൊളിക്കുമ്പോൾ ഏത് കമ്പനിക്ക് വേണ്ടിയാണ് പണി നടക്കുന്നത് എന്ന് വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കണമെന്ന നിയമവും പാലിക്കപ്പെട്ടിട്ടില്ല. നല്ല രീതിയിൽ ടാറിംഗ് നടത്തി സംരക്ഷിച്ചുപോന്ന റോഡ് തകർക്കുന്നതിനെതിരെയും യാത്രാതടസം സൃഷ്ടിക്കുന്നതിനെതിരെയും ശക്തമായ പ്രതിഷേധമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL