SignIn
Kerala Kaumudi Online
Saturday, 11 July 2026 2.03 AM IST

സംസ്ഥാന കാർഷിക അവാർഡുകൾ

f

തൃശൂർ: കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് നൽകുന്ന 2025ലെ സംസ്ഥാന കാർഷിക അവാർഡുകൾക്കായി അപേക്ഷ ക്ഷണിച്ചു. മികച്ച കർഷകർ,പാടശേഖര സമിതി,മട്ടുപ്പാവ് കർഷകൻ,പൂന്തോട്ടം ഒരുക്കുന്ന കർഷകൻ,കൃഷിക്കൂട്ടം, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ, കർഷക വിദ്യാർത്ഥി തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. കൃഷിയിടത്തിന്റെ ഫോട്ടോകൾ, ഡിജിറ്റൽ ഡാറ്റ, മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം 13നകം അടുത്തുള്ള കൃഷിഭവൻ മുഖേന അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് വെബ്സൈറ്റ്: https://keralaagriculture.gov.in/

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL